Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസിന്റെ ചിന്തൻ ശിവിർ സൗദിയിലും; പഠനശിബിരം നാളെ റിയാദിൽ ആരംഭിക്കും

കോൺഗ്രസിന്റെ ചിന്തൻ ശിവിർ സൗദിയിലും; പഠനശിബിരം നാളെ റിയാദിൽ ആരംഭിക്കും

രാഷ്ട്രീയ സംഘടന സംവിധാനത്തിൽ സമൂല മാറ്റത്തിന് എഐസിസി തുടക്കമിട്ട ‘ചിന്തൻ ശിവിർ’ സൗദി തലസ്ഥാനത്ത് മാർച്ച് 3ന് നടക്കും. റിയാദ് നഗരത്തോട് ചേർന്നുള്ള മുസഹ്മിയയിൽ പ്രതേകം തയാറാക്കിയ പാർട്ടി നഗരയിയാണ് ഏകദിന പഠനശിബിരം ഒരുക്കിയിട്ടുളളത്. രാവിലെ 7 മുതൽ രാത്രി എട്ട് വരെ നടക്കുന്ന ക്യാമ്പിന് നേതൃത്വം നൽകാൻ ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് റിയാദിലെത്തി. കെ പി സി സി പ്രതിനിധികളായി ആര്യാടൻ ഷൗക്കത്ത് (കെപിസിസി ജന. സെക്രട്ടറി), ഡോ. സരിൻ (കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ) എന്നിവരും തലസ്ഥാനത്തെത്തി. Chintan Shivir in Saudi Arabia

രണ്ട് സെഷനുകളിൽ ആര്യാടൻ ഷൗക്കത്തും ഡോ. സരിനും വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ കാലത്തേക്ക് പാർട്ടിയെയും പ്രവർത്തകരെയും സജ്ജമാക്കാനുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും സമ്മേളനം വേദിയാകും.

നാഷണൽ കമ്മറ്റി പ്രസിഡന്റ് ഉൾപ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള റീജിണൽ പ്രസിഡന്റുമാരും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. റിയാദ് സെൻട്രൽ കമ്മറ്റി ആതിഥേയത്വം വഹിക്കുന്ന പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയും പ്രോഗാം കമ്മറ്റി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറയും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments