മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിലായിരുന്നു സംഭവം. സർക്കാരിൻ്റെ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തിയത്. അതേസമയം രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.