മലപ്പുറം: അഞ്ച് കിലോ കഞ്ചാവുമായി മഞ്ചേരി സ്വദേശികള്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം പുല്ലൂര്‍ ഉള്ളാട്ടില്‍ അബൂബക്കര്‍ (38), ചെവിട്ടന്‍ കുഴിയില്‍ സല്‍മാന്‍ഫാരിസ്(35) എന്ന സുട്ടാണി, കണ്ണിയന്‍ മുഹമ്മദ് ജംഷീര്‍ (31) എന്നിവരെയാണ് കൊണ്ടോട്ടി ഒന്നാം മൈലില്‍ വച്ച് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൊണ്ടോട്ടി പോലീസും ചേര്‍ന്ന് പുലര്‍ച്ചെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും ഇവരില്‍ നിന്നും പിടിച്ചെടുത്തു. മഞ്ചേരി പുല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് മാഫിയയിലെ അംഗമാണ് ഇപ്പോള്‍ പിടിയിലായവര്‍.

ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി മേഘലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു. പിടിയിലായ അബൂബക്കറിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 10 ഓളം കഞ്ചാവുകേസുകളും കളവു കേസുകളും ഉണ്ട്. ഈ വര്‍ഷം ഇതുവരെ 40 കിലോയോളം കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
