ചെന്നൈ : മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടത്തിവന്ന റൗഡ് ബേബി സൂര്യ എന്ന പേരിൽ വൈറലായ തമിഴ് ടിക് ടോക്ക് താരം സുബലക്ഷ്മി പോലീസിൻറെ പിടിയിലായി. ഇവരോടൊപ്പം പത്ത് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ട്രിച്ചിയിലെ മസാജ് പാർലറുകളെ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പോലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ട്രിച്ചി പോലീസ് കമ്മീഷണർ ലോകനാഥന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സുബലക്ഷ്മി ഉൾപ്പെടെ 11 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്.
