ലിസ്ബണ്‍: പരിക്കുമൂലം മാറിനില്‍ക്കുന്ന സൂപ്പര്‍ സട്രൈക്കര്‍ കിലിയന്‍ എംബാപ്പേയുടെ മടങ്ങിവരവിന്റെ സൂചന നല്‍കി ഫ്രഞ്ച് ഫുട്‌ബോള്‍ ടീം. നേഷന്‍സ് ലീഗില്‍ സ്വീഡനെതിരെ കളിക്കാനിറങ്ങുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കാലിന് പരിക്കേറ്റ എംബാപ്പേയ്ക്ക് കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. പരിശീലകന്‍ ദീദിയര്‍ ഡെഷ്ചാംപ്‌സാണ് താരത്തിന്റെ പരിക്ക് ഭേദപ്പെട്ട വിവരം പുറത്തുവിട്ടത്.

എംബാപ്പേയുടെ അഭാവത്തില്‍ ഫിന്‍ലാന്റിനെതിരെ 2-0ന് അപ്രതീക്ഷിത തോല്‍വി ഏറ്റു വാങ്ങിയ ഫ്രഞ്ച് നിര ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെതിരെ ഏകപക്ഷീയമായ ഒറ്റ ഗോളിന്റെ സമാശ്വാസ ജയം നേടിയാണ് നില്‍ക്കുന്നത്. പ്രധാന താരങ്ങളിലെങ്കിലും മറ്റ് താരങ്ങള്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഡെഷ്ചാംപ് പറഞ്ഞു.
