മലപ്പുറം: മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും ഓന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായ മലപ്പുറം ഡയറിയുടെ സമര്‍പ്പണവും മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് നടന്നു. മിൽമ ഡയറി നിര്‍മാണത്തിന്റെ ഒന്നാംഘട്ട സമര്‍പ്പണവും ക്ഷീര സദനം രണ്ടാം ഘട്ട പ്രഖ്യാപനവും ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീലും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും, ക്ഷീര സുകന്യ പദ്ധതി പ്രഖ്യാപനവും ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഓൺലൈൻ വഴി യും നിർവഹിച്ചു.
