THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news വാക്‌സിനാണെന്ന് പറഞ്ഞു മയക്കുമരുന്ന് കുത്തിവെച്ചു ; യുവതി അറസ്റ്റിൽ

വാക്‌സിനാണെന്ന് പറഞ്ഞു മയക്കുമരുന്ന് കുത്തിവെച്ചു ; യുവതി അറസ്റ്റിൽ

ചെന്നൈ: കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ നടത്താമെന്ന്​ പറഞ്ഞ്​ തെറ്റിദ്ധരിപ്പിച്ച്​ മയക്കുമരുന്ന്​ കുത്തിവെച്ച്​ വീട്ടിൽനിന്ന്​ 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്​ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരമ്പലൂർ കീഴ്​ക്കരക്കാട്​ സത്യ(30) ആണ്​ പ്രതി.

അകന്നബന്ധുവായ കൃഷ്​ണമൂർത്തിയുടെ വീട്ടിലെത്തി തന്റെ പക്കൽ കോവിഡ്​ വാക്​സിനുണ്ടെന്ന്​ പറയുകയുണ്ടായി. തുടർന്ന്​ കൃഷ്​ണമൂർത്തിയും കുടുംബാംഗങ്ങളും കുത്തിവെപ്പിന്​ സമ്മതിക്കുകയുണ്ടായി. കൃഷ്​ണമൂർത്തി, ഭാര്യ രാസാത്തി, രണ്ട്​ പെൺമക്കൾ എന്നിവരാണ്​ കുത്തിവെപ്പിന്​ നിന്നത്.

കോവാക്​സിന്​ പകരം മയക്കുമരുന്ന്​ കുത്തി​െവച്ചതോടെ നാലുപേരും ബോധരഹിതരായി. തുടർന്ന്​​ 30 പവ​െൻറ സ്വർണാഭരണങ്ങളുമായി പ്രതി മുങ്ങുകയാണ് ഉണ്ടായത്. അടുത്തദിവസം രാവിലെ ബോധം തെളിഞ്ഞതോടെയാണ്​ കുടുംബം തട്ടിപ്പിനിരയായ വിവരം അറിയുന്നത്​. തുടർന്ന്​ രാമനത്തം പൊലീസ്​ സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി. സത്യയെ മംഗലാപുരത്തുവെച്ചാണ്​​ പൊലീസ്​ പിടികൂടിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments