ന്യൂഡല്‍ഹി: പ്രാവാസി ഇന്ത്യക്കാര്‍ക്ക് അതത് രാജ്യങ്ങളിലെ എംബസികളുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെടുന്നതിന് മൊബൈല്‍ ആപ് പുറത്തിറക്കി. ഗ്ലോബല്‍ പ്രവാസി രിഷ്ട എന്ന പേരിലാണ് പോര്‍ട്ടലും വെബും. പോര്‍ട്ടല്‍ ഉദ്ഘാടനം വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു. അടയിന്തിര നിര്‍ദ്ദേശങ്ങളും അലര്‍ട്ടുകളും നല്‍കാന്‍ സൗകര്യമുണ്ട്. വിലാസം: http://pravasirishta.gov.in
