THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, August 9, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഫാസിസത്തിനുള്ള മറുപടി ആശയ പ്രതിരോധം: മുനവ്വറലി തങ്ങള്‍

ഫാസിസത്തിനുള്ള മറുപടി ആശയ പ്രതിരോധം: മുനവ്വറലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഫാസിസിസ്റ്റ് നീക്കങ്ങളെ തടയിടാന്‍ വൈകാരിക പ്രതികരണമല്ല മറിച്ച് ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന സദസില്‍ ജില്ലാ പ്രസിഡന്റ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നിയാസലി ശിഹാബ് തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി ഉണ്ണികൃഷ്ണന്‍,കെ.ടി.അഷ്റഫ്,എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല,മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഇ. അഫ്സല്‍,മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.പി.എം.റിയാസ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സെക്രട്ടറി ഇസ്മാഈല്‍ അരിമ്പ്ര സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്,മുഹമ്മദലി ഫൈസി അഞ്ചച്ചവടി,മുഹ്്സിന്‍ വെള്ളില,സൈനുദ്ദീന്‍ കുഴിമണ്ണ,സമദ് വാഴയൂര്‍ നേതൃത്വം നല്‍കി. റിപ്പബ്ലിക് ദിനത്തില്‍ മലപ്പുറം മേല്‍മുറിയില്‍ നടക്കുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് മാനവിക സദസ് സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com