കോഴിക്കോട്: മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിന് കാലിക്കറ്റ് പ്രസ് ക്ലബ് കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷനുമായി ചേർന്ന് നൽകുന്ന മുഷ്താഖ് പുരസ്കാരം ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ സീനിയർ കറസ്പോണ്ടൻറ് സി.പി ബിനീഷിനും ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യുറോയിലെ ടി.കെ ദീപപ്രസാദിനും ലഭിച്ചു. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം . സി പി വിജയകൃഷ്ണൻ, എ.എൻ രവീന്ദ്രദാസ്, കമാൽ വരദൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
