കല്‍പ്പറ്റ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ രൂക്ഷമായി വിമർശിച്ചാണ് ലീഗ് രംഗത്തെത്തിയത്.

ജില്ലയില്‍ തന്നെ മത്സരിക്കാന്‍ യോഗ്യതയുള്ളവര്‍ ഉണ്ടെന്ന രൂക്ഷവിമര്‍ശനമാണ് ലീഗ് ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വേണമെന്നില്ലെന്നും മുസ്ലീം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യാഹ്യാ ഖാന്‍ തലക്കല്‍ പറഞ്ഞു.
