തിരുവനന്തപുരം: കേരള സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഇന്നു (ജനുവരി 1) മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഇനി മുതല്‍ എല്ലാ ഓഫിസുകളും ഇ-ഓഫിസ് സംവിധാനത്തിലാകും. കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് സര്‍ക്കാരെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് വാര്‍ത്താ സമ്മേളനത്തിന് പറഞ്ഞു. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ ഫീസിനൊപ്പം തപാല്‍ ചാര്‍ജ്ജ് അടയ്ക്കുന്നതോടെ പുതിയ ലൈസന്‍സ് വീട്ടിലെത്തും.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on