THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഭാരം കുറയ്ക്കാൻ ബിയർ ; പുതിയ ഡയറ്റ് ഇങ്ങനെ

ഭാരം കുറയ്ക്കാൻ ബിയർ ; പുതിയ ഡയറ്റ് ഇങ്ങനെ

ബിയർ കുടിച്ചാൽ ഭാരം കുറയുമോ , കുറയും എന്നാണ് ഡെൽഹാൾ എന്ന അമേരിക്കന്‍ വംശജന്റെ വാദം. തന്റെ പൊണ്ണത്തടികുറയ്ക്കാനായി ബിയറാണ് ഇയാള്‍ അകത്താക്കുന്നത്

അമേരിക്കയിലെ ഒഹിയോ സ്വദേശിയാണ് മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ കൂടിയായ ഡെല്‍ ഹാള്‍. ഭക്ഷണം ഒഴിവാക്കി , ജീവിക്കാൻ വേണ്ടി ശരീര പ്രക്രിയകള്‍ നടക്കാനായി മാത്രം ബിയറാണ് ഒരു ദിവസം കുടിക്കുക.

ആദ്യ രണ്ട് ദിവസം വളരെ ബുദ്ധിമുട്ടായിരുന്നു. ജങ്ക് ഫുഡ് കഴിക്കാനും ആഗ്രച്ചുവെന്ന് ഡെൽ ഹാൾ പറഞ്ഞു . പക്ഷെ ഇപ്പോൾ അങ്ങനെ ഒന്നും തോന്നുന്നില്ല . പ്രഭാത ഭക്ഷണം കഴിക്കാറില്ല. മധുരവും പാലും ചേര്‍ക്കാതെ വെള്ളമോ കാപ്പിയോ മാത്രമാണ് കഴിച്ചിരുന്നത്. ഇപ്പോള്‍ രാവിലെയും ഉച്ചയ്ക്കുമാണ് മദ്യം കഴിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ ബവേറിയൻ സന്യാസിമാർ ഇത്തരത്തിലുള്ള ചിട്ടകൾ പാലിച്ചിരുന്നുവെന്നും അതാണ് താൻ പിന്തുടരുന്നതെന്നും ഡെൽ ഹാൾ പറഞ്ഞു.ഇത് രണ്ടാം തവണയാണ് ഡെല്‍ ഹാള്‍ ഇതിനായി ശ്രമിക്കുന്നത്. ആദ്യ ശ്രമം 2019 ലായിരുന്നു . 44 പൗണ്ട് (19.5 കിലോഗ്രാം) കുറയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും പറയുന്നു .

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറക്കുക, സ്വന്തം ശരീരത്തെ വെല്ലുവിളിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ ഭക്ഷണ രീതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ പറയുന്നു. ഈ വർഷം 18 കിലോ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments