തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂർ വാങ്ങി നൽകുന്ന സ്ഥലം വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾ. നിയമപരമായി വാങ്ങാനോ വിൽക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സർക്കാർ പട്ടയം നൽകാമെന്ന് പറഞ്ഞതിനാൽ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമിയുടെ അവകാശി എന്നവകാശപ്പെടുന്ന വസന്തയുടെ കൈവശം ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന വിവരാവകാശ രേഖ തങ്ങളോടുണ്ട്. അവരുടെ പേരിൽ പട്ടയം ഇല്ല. അതുകൊണ്ട് തന്നെ ഈ ഭൂമി അവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. . സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കും. ഇവിടെ ഒരു വീടൊരുക്കണം. വസന്ത എന്ന സ്ത്രീ ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം കച്ചവടം ചെയ്തിരിക്കുന്നത്. എന്നും കുട്ടികൾ പറഞ്ഞു
