ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 150 വാര്‍ഡുകളില്‍ 146 എണ്ണത്തിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 46 സീറ്റുകളാണ് ലഭിച്ചത്. ടിആര്‍എസിന് 56 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 42 സീറ്റുകളും നേടി. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
