ചെന്നൈ: സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. രജിനികാന്ത് നായകനായ ‘യന്തിരൻ’ സിനിമയുടെ കഥ മോഷ്ടിച്ചെന്ന കേസിലാണ് നടപടി. എഴുത്തുകാരനായ അരൂർ തമിഴ്‌നാടനാണ് ഷങ്കറിനെതിരെ പരാതി നൽകിയത്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പുറപ്പെടുവിച്ചത്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

തന്റെ കഥയായ ജിഗൂബയാണ് ഷങ്കർ യന്തിരനാക്കിയതെന്നാണ് അരൂർ നൽകിയ പരാതിയിൽ പറയുന്നത്. 1996ലാണ് ഈ കഥ പുറത്തിറങ്ങിയത്. 2010ലാണ് രജനികാന്തിനെ നായകനാക്കി യന്തിരൻ ഷങ്കർ പുറത്തിറക്കുന്നത്. 2010 നൽകിയ കേസിൽ പത്ത് വർഷമായിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 2018ൽ യന്തിരന്റെ രണ്ടാം ഭാഗവും വന്നിരുന്നു. ചിത്രം വൻ വിജയം നേടിയിരുന്നു.
