കൊല്ലം: കൊല്ലത്ത് പോളിംഗ് ബുത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാൻ നൽകിയ സാനിറ്റൈസർ കുടിച്ചു. ആലപ്പാട് എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധയാണ് സാനിറ്റൈസർ കുടിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയായിരുന്നു സംഭവം.

വോട്ട് ചെയ്യാൻ കയറുന്നതിന് മുൻപ് ബൂത്തുകളിൽ സാനിറ്റൈസർ നൽകുന്നുണ്ട്. ഈ സാനിറ്റൈസർ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാനിറ്റൈസർ ആണെന്ന് വൃദ്ധയ്ക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
