ടോക്കിയോ: കൊറോണ കാരണം മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാക്കുമെന്നും കാണികളെ പ്രവേശിപ്പിക്കുമെന്നും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അദ്ധ്യക്ഷന്‍ തോമസ് ബാഷ്. ജപ്പാനില്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിനായി എത്തിയപ്പോഴാണ് ബാഷിന്റെ തീരുമാനം. ആഗോള കായിക മാമാങ്കത്തിനായി കൊറോണ പ്രതിരോധ മാനദണ്ഡങ്ങളെ പരമാവധി ഉറപ്പുവരുത്തി ഒളിമ്പിക്‌സ് നടത്തുമെന്നും ബാഷ് വ്യക്തമാക്കി.

ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കാണ് മാറ്റിയത്. യോഗ്യതാ നേടേണ്ട കാലാവധിയും 2021 ജൂണ്‍വരെ നീട്ടിയിട്ടുണ്ട്. ഇതിനിടെ ജപ്പാനില്‍ ഒളിമ്പിക്‌സ് നടത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയരുകയാണെന്നത് സുഗ ഭരണകൂടത്തെ വിഷമത്തിലാക്കി യിരിക്കുകയാണ്. രാജ്യത്തെ കൊറോണ വ്യാപനം നടക്കുമ്പോള്‍ വിദേശത്തുനിന്നും ലക്ഷക്കണക്കിന് ആളുകളെത്തുന്നത് വലിയ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് ജപ്പാനിലെ സാമൂഹ്യ സംഘസംഘടനകള്‍ പറയുന്നത്.
