മലപ്പുറം : നിരവധി തിരഞ്ഞെടുപ്പുകളിൽ സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചിട്ടുണ്ടെന്നു മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. പറഞ്ഞു. ഇത് പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നത്. മുഖ്യശത്രുവിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്നും മുൻ മന്ത്രി പറഞ്ഞു. സഭാ ടിവി അഭിമുഖത്തിലായിരുന്നു പാലോളിയുടെ മറ നീക്കിയുള്ള വെളിപ്പെടുത്തല്‍.

ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താത്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു, പാലോളി പറഞ്ഞു.

ഫാഷിസത്തിനെതിരെ അവർക്കു വ്യക്തമായ നിലപാടുണ്ട്. ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. സിപിഎമ്മുമായി യോജിക്കാന്‍ കഴിയാത്ത ഒരു നിലപാട് അവര്‍ക്കുണ്ട്. ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. രണ്ട് കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നായിരുന്നു മറുപടി.
മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രൻ, കെഎന്‍എ ഖാദര്‍ എംഎല്‍എ എന്നിവർക്കൊപ്പം സഭാ ടിവി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാലോളി.