ബംഗളുരു : പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇതിനായി അദ്ദേഹത്തെ ബാഗ്ലൂരിലെ സഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രനാളിയിലെ തടസ്സത്തെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ. ക്രിയാറ്റിൻ അളവ് ക്രമാതീതമായി ഉയർന്നതിനാൽ വൃക്കകൾക്ക് തകരാറ് അടക്കമുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതിനാൽ മഅ്ദനി മൂന്നു മാസമായി ചികിത്സയിലാണ്. ഉയർന്ന രക്തസമ്മർദ്ദം അടക്കമുള്ള പ്രശ്നങ്ങളും മഅദനിയെ അലട്ടുന്നുണ്ട്.
