തിരുവനന്തപുരം: കവി നീലമ്പേരൂർ മധുസൂദനൻ നായർ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. 84 വയസായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം, മൂലൂർ സ്മാരക പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നീവ നേടിയ ഇദ്ദേഹം അധ്യാപകനായും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിൽ മാർക്കറ്റ് അനലിസ്റ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1991 മാർച്ച് 31 ന് വ്യവസായ വാണിജ്യ വകുപ്പിലെ ജോയിന്റ് ഡയറക്ടറായായിരുന്നു. ചമത, പാഴ്ക്കിണർ, ചിത, സൂര്യനിൽ നിന്നൊരാൾ തുടങ്ങി 14 കവിതാ സമാഹാരങ്ങളും,കിളിയും മൊഴിയും, അമ്പിളിപ്പൂക്കൾ എഡിസന്റെ കഥ എന്നിങ്ങനെ എട്ട് ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
