ലക്‌നൗ: വനിതാ കോണ്‍സ്റ്റബിളിനെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. ശേഷം സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമിച്ച പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗജ്‌റൗള പോലീസ് സ്‌റ്റേഷനിലെ മേഘയാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത കോണ്‍സ്റ്റബിള്‍ മനോജ് അപകടനില തരണം ചെയ്തതായി ഗജ്‌റൗള പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് രാം പ്രസാദ് ശര്‍മ പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു.
