THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഹോളീദിനത്തിൽ ആശംസകളറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഹോളീദിനത്തിൽ ആശംസകളറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ദ്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ജനങ്ങൾക്ക് ഹോളീദിന ആശംസകൾ നേർന്നു. ‘എല്ലാ പൗരന്മാർക്കും ഹോളീദിന ആശംസകൾ.ഹോളി നിറങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും ആഘോഷമാണ് .അത് സന്തോഷവും,ആനന്ദവും,പ്രത്യാശയും ജനങ്ങളുടെ ജീവിതത്തിൽ നൽകുന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശംസിച്ചു.

ഈ ആഘോഷം രാഷ്ട്രത്തിന്റെ കരുത്തും, സാംസ്‌കാരിക വൈവിധ്യവും വർദ്ധിപ്പിക്കട്ടെ’ എന്നും രാം നാഥ് കോവിന്ദ് പറഞ്ഞു. എല്ലാവർക്കും ഹോളീ ദിനാശംസകൾ.സന്തോഷത്തിന്റെയും ആനന്ദത്തിൻറെയും ഈ ആഘോഷം എല്ലാവരുടെ ജീവിതത്തിലും കരുത്തും ആരോഗ്യവും കൊണ്ട് നിറയട്ടെ എന്നായിരുന്നു പ്രധാനമന്ദ്രി നരേന്ദ്ര മോദിയുടെ വാക്കുകൾ .

ഹോളി ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും,ആരോഗ്യവും,സമൃദ്ധിയും നിറയ്ക്കട്ടെ’ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജനങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന നിറങ്ങളുടെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഹോളി. കൊറോണ വർദ്ധിച്ച് വരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments