THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കൊല്ലത്തെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി: എൽഡിഎഫിനും പിണറായിക്കും രൂക്ഷവിമർശനം

കൊല്ലത്തെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി: എൽഡിഎഫിനും പിണറായിക്കും രൂക്ഷവിമർശനം

കരുനാഗപ്പള്ളി: കൊല്ലത്തെ ഇളകി മറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊല്ലത്ത്. കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോ നടത്തിയ അവർ കരുനാഗപ്പള്ളിയിലും കൊല്ലത്തും നടന്ന തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരത്ത് നേമം അടക്കമുള്ള മണ്ഡലങ്ങളിലും പ്രിയങ്കയുടെ റോഡ് ഷോയും തെരഞ്ഞെടുപ്പ് പരിപാടികളും ഉണ്ടാവും.

കരുനാഗപ്പള്ളിയിൽ വച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അതിരൂക്ഷവിമർശനമാണ് പ്രിയങ്ക സംസ്ഥാന സർക്കാർ നടത്തിയത് സ്വർണക്കടത്തിലും മത്സ്യബന്ധന കരാർ അന്താരാഷ്ട്ര കമ്പനികൾക്ക് വിൽക്കാനുമുള്ള തിരക്കിലാണ്. ഹത്രാസ് കേസ് യുപി സർക്കാർ കൈകാര്യം ചെയ്തതു പോലെയാണ് വാളയാർ കേസ് കേരള സർക്കാർ കൈകാര്യം ചെയ്തത്. ഏത് അഴിമതി ആരോപണം വന്നാലും എനിക്കറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നും അറിയില്ലെങ്കിൽ പിന്നെ ആരാണ് കേരളം ഭരിക്കുന്നതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം – പ്രിയങ്ക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments