പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍പ്പെട്ടവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഉദ്യോഗാര്‍ഥികളുടെ വ്യാപക പ്രതിഷേധം. പിഎസ്.സി ലിസ്റ്റിൽ ഉൾപെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും യാചനാ സമരം നടത്തി. തിരുവനന്തപുരത്ത് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സെക്രട്ടേറിയറ്റിന് സമീപം ഉദ്യോഗാര്‍ഥികള്‍ റോഡിലൂടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞാണ് പ്രതിഷേധിച്ചത്. സമരത്തിനിടെ രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്കായിരുന്നു മുട്ടിലിഴയല്‍ പ്രതിഷേധം നടന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം ഇന്ന്. 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
