ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെത്തി. ഇത് രണ്ടാം തവണയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ തമിഴ്‌നാട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് പ്രചാരണ പരിപാടി തുടങ്ങിയത്.

‘ഞാനിവിടെ എത്തിയിരിക്കുന്നത് നിർദ്ദേശങ്ങൾ നൽകാനോ എന്റെ മൻ കി ബാത്ത് പറയാനോ അല്ല. മറിച്ച് നിങ്ങളുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ കേൾക്കാനും അത് മനസിലാക്കാനും പരിഹരിക്കാനും വേണ്ടിയാണ്.’ ഈറോഡിൽ നടത്തിയ പ്രചാരണ പരിപാടിയിൽ രാഹുൽ പറഞ്ഞു.

പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാടിന്റെ സംസ്‌കാരവും പാരമ്പര്യവും അറിയില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.