THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് തൂത്തുവാരും; പ്രകടന പത്രിക താഴെതട്ടിലുളളവരുടെ ആവശ്യങ്ങൾ മനസിലാക്കി വേണം:...

നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് തൂത്തുവാരും; പ്രകടന പത്രിക താഴെതട്ടിലുളളവരുടെ ആവശ്യങ്ങൾ മനസിലാക്കി വേണം: രാഹുൽ ഗാന്ധി

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി. സ്ഥാനാർത്ഥി നിർണയം സുതാര്യമാക്കണമെന്ന് യു ഡി എഫ് നേതാക്കളോട് രാഹുൽ ഗാന്ധി അവശ്യപ്പെട്ടു. അനുഭവ സമ്പത്തുളളവരും യുവതയും ചേരുന്ന സ്ഥാനാർത്ഥി പട്ടിക വേണം തയാറാക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താഴെതട്ടിലുളള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി കോൺഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്നും രാഹുൽഗാന്ധി നിർദ്ദേശിച്ചു.

adpost

ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ ​ഗാന്ധി. പതിനൊന്നരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യു ഡി എഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ വച്ച് തന്നെ യു ഡി എഫ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗുമായുളള സീറ്റ് വിഭജനം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com