ജയ്‌പൂർ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി. പട്ടിണി, തൊഴിലില്ലായ്മ, ആത്മഹത്യ എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് മുന്നില്‍ വയ്ക്കുന്ന വാഗ്ദാനങ്ങളെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജസ്ഥാനിലെ കര്‍ഷക പ്രതിഷേധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്. അജ്‌മേര്‍ മുതല്‍ നഗൗര്‍ വരെയായിരുന്നു ട്രാക്ടര്‍ റാലി. മൂന്ന് കിസാന്‍ മഹാപഞ്ചായത്തുകളെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ രണ്ട് സുഹൃത്തുക്കള്‍ക്ക് കൈമാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി ഇന്നും ആവര്‍ത്തിച്ചു.
