രജനികാന്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നു. ഈ മാസം 31ന് പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് താരം ട്വിറ്ററിൽ കുറിച്ചു. അഴിമതിരഹിത രാഷ്ട്രീയ പ്രവർത്തനമാവും നടത്തുകയെന്നും രജനികാന്ത് പ്രഖ്യാപിച്ചു.

“ജനുവരിയിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയാണ്. ഡിസംബർ 31ന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കുകയും, ഒരു മതത്തിനോടും ജാതിയോടും വേർതിരിവ് കാണിക്കാതെ അഴിമതിരഹിത രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യും.”- രജനികാന്ത് കുറിച്ചു

.അനുയായികളുടെ കൂട്ടായ്മയായ രജനി മക്കൾ മൺഡ്രം ഉചിത തീരുമാനം കൈകൊള്ളാൻ തന്നെ ചുമതലപ്പെടുത്തിയതായി രജനികാന്ത് അറിയിച്ചു. പുതിയ രാഷ്ട്രീയ പാർട്ടി വേണമോ, ബിജെപിയുടെ ഭാഗമാകണമോ എന്ന തീരുമാനം കൈകൊണ്ടതിന് ശേഷം രജനികാന്ത് പ്രഖ്യാപനം നടത്തും എന്നായിരുന്നു റിപ്പോർട്ടുകൾ.