ഗാസിയാബാദ്: കർഷക പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികൈറ്റിന് വധ ഭീഷണി. ശനിയാഴ്ച വൈകുന്നേരം ഫോണിലൂടെ അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതായി തികൈറ്റിന്റെ പിഎ അർജുൻ ബലിയാനാണ് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
