THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഋഷഭ് പന്തില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ചിന്തിക്കാനാവില്ലെന്ന് ഇയാൻ ബെൽ

ഋഷഭ് പന്തില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ചിന്തിക്കാനാവില്ലെന്ന് ഇയാൻ ബെൽ

ഇന്ത്യൻ യുവ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അസാധാരണമായ പ്രതിഭയുള്ള താരമാണെന്നും അദ്ദേഹമില്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി ചിന്തിക്കാൻ പോലും തനിക്കാവിലെന്നും മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിൽ തുടരുന്ന താരം ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയിരുന്നു.62 പന്തിൽ 78 റൺസാണ് പന്ത് നേടിയത്.

നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്തുന്ന താരങ്ങൾ അസാധാരണമാണെന്ന് പറഞ്ഞ ഇയാൻ ബെൽ പന്തിനെ പോലുള്ള താരങ്ങൾ അപൂർവമാണെന്നും വ്യക്തമാക്കി. പന്തില്ലാത്ത ഒരു ഇന്ത്യൻ ടീമിനെ പറ്റി ഇപ്പോൾ ചിന്തിക്കാനാവില്ലെന്നും ഇത് വിജയകരമാവാൻ പോകുന്ന ഒരു കരിയറിന്റെ തുടക്കം മാത്രമാണെന്നും ഇയാൾ ബെൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments