വടകര: യു ഡി എഫുമായി നീക്ക് പോക്കുണ്ടാക്കി എൽ ഡി എഫിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമാക്കുന്നതെന്നാണ് ആർ എം പി നേതൃത്വം വ്യക്തമാക്കുന്നത്. യു ഡി എഫുമായി നീക്ക് പോക്കുണ്ടാക്കി എൽ ഡി എഫിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമാക്കുന്നതെന്നും, സംഘടനാ ശേഷിയുള്ള സ്ഥലങ്ങളിൽ മത്സരിക്കുകയും മറ്റിടങ്ങളിൽ സി പി എമ്മിന്റെ തോൽവി ഉറപ്പാക്കുകയും ചെയ്യുമെന്ന് ആർ എം പി നേതൃത്വം വ്യക്തമാക്കി. ടി പി വധത്തിന് ശേഷം ഒഞ്ചിയം മേഖലയ്ക്ക് പുറത്ത് ആർ എം പിക്ക് അനുകൂലമായി നീക്കങ്ങളുണ്ടായ പ്രദേശങ്ങളിലാണ് ആർ എം പി ഇത്തവണ മത്സരിക്കാൻ ഒരുങ്ങുന്നത്. ഒഞ്ചിയം മേഖലയിലെ ഒഞ്ചിയം ഏറാമല, ചോറോട് അഴിയൂർ പഞ്ചായത്തുകൾക്ക് പുറത്തും ഇത്തവണ ആർ എം പി നീക്കുപോക്കുണ്ടാക്കുന്നു. എടച്ചേരി, മണിയൂർ, തൂണേരി, കുന്നുമ്മൽ, കായക്കൊടി, പേരാമ്പ്ര, അത്തോളി, വടകര നഗരസഭ, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഇത്തവണ യു ഡി എഫുമായി നീക്കു പോക്കുണ്ടാക്കും.
