THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമായ ‘റോക്കറ്ററി’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമായ ‘റോക്കറ്ററി’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമായ ‘റോക്കറ്ററി’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മാധവന്റെ ട്രൈ കളർ ഫിലിംസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവൻ തന്നെയാണ്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments