THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, December 1, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news എറണാകുളത്തും 'ഷിഗെല്ല വൈറസ്' എന്ന് സംശയം

എറണാകുളത്തും ‘ഷിഗെല്ല വൈറസ്’ എന്ന് സംശയം

എറണാകുളം: കോഴിക്കോട് ജില്ലയിൽ പടർന്നുപിടിച്ച ഷിഗെല്ല ബാക്ടീരിയ മറ്റിടങ്ങളിലേയ്ക്കും വ്യാപിക്കുന്നതായി സൂചന. എറണാകുളം ജില്ലയിൽ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോർട്ട് ചെയ്തു. 56കാരിയായ ചോറ്റാനിക്കര സ്വദേശിനി പനിയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

adpost

ഇക്കഴിഞ്ഞ 23നാണ് ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. ഷിഗെല്ലയാണോയെന്നു കണ്ടെത്താനായി സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കുടിവെള്ള സ്രോതസിലെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗബാധ സംശയിച്ചതോടെ ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേർന്നു സാഹചര്യം വിലയിരുത്തി.

adpost

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ജില്ലയിൽ ഷിഗെല്ലയ്ക്ക് സമാനമായ രോഗബാധ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ആരോഗ്യ വിഭാഗവും മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചേർന്ന് പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com