കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പരിശോധിക്കുകയാണെന്നാണ് വിവരം.

വസതിയിലെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വുഡ്‌ലാൻഡ് ആശുപത്രിയിൽ മൂന്ന് അംഗ ഡോക്ടർമാരുടെ സംഘമാണ് ഗാംഗുലിയെ നിരീക്ഷിക്കുന്നത്.
