തിരുവനന്തുപുരം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിവിട്ടു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. സ്വപ്നയെ തിരികെ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിച്ചു. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആയിരുന്നു അനുഭവപ്പെട്ടതെന്നാണ് വിവരം.
