സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ കേരളത്തെ നയിക്കും. ടീമിലിടം നേടിയ ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സച്ചിന്‍ ബേബിയാണ് ഉപനായകന്‍. റോബിന്‍ ഉത്തപ്പ ഈ സീസണിലും കേരള ടീമിലുണ്ട്. ടീമില്‍ നാല് പുതുമുഖ താരങ്ങള്‍ക്കും അവസരം നല്‍കി. 20 അംഗ ടീമില്‍ വത്സല്‍ ഗോവിന്ദ് ശര്‍മ, സ്വരൂപ് എം.പി, മിഥുന്‍ പി.കെ., റോജിത്ത് കെ.ജി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. മുംബൈയിലാണ് കേരള ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. മുംബൈയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
