സിഡ്നി: രണ്ടാം ട്വന്‍റി-20യിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. ഓസ്ട്രേലിയ നായകൻ ആരോൺ ഫിഞ്ച് കളിക്കുന്നില്ല, പകരം മാത്യു വെയ്ഡ് ഓസീസിനെ നയിക്കും. ഹെയ്‌സല്‍വുഡിന് പകരം ഡാനിയന്‍ സാംസും ടീമിലെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ സഞ്ജു ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചാഹല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്ക് പകരം ശാര്‍ദുല്‍ താക്കൂറും മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യരും ടീമിലെത്തി.
