കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ വീണ്ടും മയക്കുമരുന്നു വേട്ട. വിദേശത്തേക്ക് കടുത്തുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി വന്ന യുവാവിനെ എയര്‍പോര്‍ട്ട് റോഡില്‍ നിന്നും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും കൊണ്ടോട്ടി പോലീസും പിടികൂടി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ബാലാജി (24)ആണ് എയര്‍പോര്‍ട്ട് പരിസരത്ത് വച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം കൂടി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും മയക്കു മരുന്ന് മാഫിയക്കെതിരെ അവരുടെ സ്ഥാപക ജംഗമ വതുക്കള്‍ കണ്ടുകെട്ടുന്നതിനും കാപ്പ ചുമത്തുന്നതടക്കമുള്ളശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.പി ഷംസ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജു എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ എസ്.ഐ ഷറഫുദ്ദീന്‍, സി.പി.ഒ അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

കൊണ്ടോട്ടി താഹസില്‍ദാര്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. 2 ദിവസം മുന്‍പ് 23.5 കിലോ കഞ്ചാവുമായി തമിഴ്‌നാട് ഉക്കടം സ്വദേശി നൂര്‍മൂഹമ്മദിനെ കൊണ്ടോട്ടി കോടങ്ങാട് വച്ച് പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ ആളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. 2 ദിവസത്തിനുള്ളില്‍ 27.5 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കഞ്ചാവ് ലോബികളുടെ ഉറവിട കേന്ദ്രം കണ്ടെത്താനുള്ള കാര്യമായ പ്രവര്‍ത്തനത്തിലാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ്.