തിരുവനന്തപുരം : കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ. സ്റ്റാർട്ട് അപ്പുകളിൽ സർക്കാരിന് അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഈ സർക്കാർ വന്ന ശേഷം ഏത് വൻകിട വ്യവസായം തുടങ്ങി എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ചോദ്യമുന്നയിച്ചു.

സർക്കാരിനെ അസൂയയോടെ നോക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം വിമർശിക്കുന്നതെന്നും പ്രതിപക്ഷം മാനസിക നിലയിൽ മാറ്റം വരുത്തണമെന്നും മന്ത്രി ഇ.പി ജയരാജൻ മറുപടി നൽകി. പ്രതിപക്ഷം നിക്ഷേപകരെ ഓടിക്കുകയാണെന്നും കേരളത്തിന്റെ പുരോഗതിയിൽ പ്രതിപക്ഷം അസംതൃപ്തരാണെന്നും മന്ത്രി വിമർശിച്ചു.
