ആലപ്പുഴ: ഓപറേഷൻ ബചതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്ന് 40 ബ്രാഞ്ചുകളിൽ നടത്തിയ പരിശോധന 20 ബ്രാഞ്ചുകളിലും വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കെഎസ്എഫ്ഇയുടെ എതിരാളികൾക്ക് ഒരു പോലെ ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും, വിജിലൻസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
