മെല്‍ബണ്‍: ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയക്ക് മുന്നേ വാക്‌പോരുകളും അഭിപ്രായപ്രകടനങ്ങളും പതിവുപോലെ വന്നുതുടങ്ങി. ഇന്ത്യയുടെ കരുത്തനായ നായകന്‍ വിരാട് കോഹ്‌ലിയോടുള്ള ഓസ്‌ട്രേലിയക്കാരുടെ മനോഭാവത്തെപ്പറ്റിടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടീം പെയിന്റെ അഭിപ്രായമാണ് വൈറലാകുന്നത്.

ഓസ്‌ട്രേലിയക്കാര്‍ വെറുക്കുന്ന താരമാണ് വിരാട് കോഹ്ലി. എന്നാലതോടൊപ്പം അയാള്‍ അടിച്ചു തകര്‍ക്കുന്നത് കാണാന്‍ അവര്‍ തീര്‍ച്ചയായും ഗ്യാലറിയില്‍ നിറയുകയും ചെയ്യുമെന്നാണ് ടിം പെയിന്‍ കായിക മാദ്ധ്യമങ്ങളോടായി പറഞ്ഞത്. വിരാട് ഒരു രസികനായ താരമാണ്. മികച്ച ക്രിക്കറ്റര്‍. അയാള്‍ കളിക്കുന്നത് കാണാന്‍ എല്ലാവരും കൊതിക്കുന്നു. ഒരു വിഭാഗം കാണികളെ അയാള്‍ തീര്‍ച്ചയായും കയ്യിലെടുക്കുമെന്നും പെയിന്‍ പറഞ്ഞു. ഈ മാസം 27നാണ് പരമ്പര ആരംഭിക്കുന്നത്.
