ന്യൂഡൽഹി: കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തിൽപെട്ട് അദ്ദേഹത്തിന്റെ ഭാര്യയും പഴ്സനൽ സെക്രട്ടറിയും മരിച്ചു. കേന്ദ്രമന്ത്രിക്കും പരുക്കുണ്ട്. കർണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം. വാഹനം ഏതാണ്ട് പൂർണമായും നശിച്ചന്നു പൊലീസ് പറഞ്ഞു.

മൂവരും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമായിരുന്നു രണ്ടു പേരുടെയും മരണം. 68കാരനായ ശ്രീപദ് നോർത്ത് ഗോവയിൽനിന്നുള്ള എംപിയാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
