കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നത്. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെയും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ച് മണിവരെയും ചോദ്യം ചെയ്യാനാണ് വിജിലൻസ് കോടതി അനുവാദം നൽകിയിരിക്കുന്നത്. ഒരു മണിക്കൂറിനിടയിൽ 15 മിനിറ്റ് വിശ്രമം നൽകണം എന്നും കോടതി ഉത്തരവിലുണ്ട്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചോദ്യംചെയ്യൽ.
