വാഷിംഗ്‌ടൺ: വാൾട്ട് ഡിസ്‌നി 32000 ജീവനക്കാരെ പിരിച്ചുവിടും. സെപ്റ്റംബറിൽ 28000 പിരിച്ചു വിടുമെന്ന് വാൾട്ട് ഡിസ്‌നി അറിയിച്ചിരുന്നു. എന്നാൽ അതിന്റെ കൂടെ ഇപ്പോൾ 4000 പേരെക്കൂടി ഉൾപ്പെടുത്തി 32000 പേരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ് മൂലം അവരുടെ ഉപഭോകതാക്കളിൽ കുറവ് സംഭവിച്ചതിനെ തുടർന്നാണ് പിടിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. പിരിച്ചു വിടൽ 2021 ന്റെ ആദ്യപകുതിയിലായിരിക്കും നടപ്പാക്കുക.
