മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ വെയ്ന്‍ റൂണി ക്ലബ്ബ് ഫുട്ബോളില്‍ നിന്നും വിരമിച്ചു. പരിശീലകനായി റൂണി തുടരും. 35 കാരനായ റൂണി ഇംഗ്ലണ്ടിന് വേണ്ടി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 764 മത്സരങ്ങള്‍ കളിച്ച റൂണി 314 ഗോളുകള്‍ നേടി. മാഞ്ചസ്റ്ററര്‍ യുണെയ്റ്റഡിന്റെ മുന്‍ ക്യാപ്റ്റാനായ റൂണി അവസാന മാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലെയറും ആയിരുന്നു. എന്നാല്‍ ഡാര്‍ബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ തീരുമാനിച്ചതോടെയാണ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം.
