എ സി ജോർജ്

സപ്തസാഗരങ്ങള്‍. .താണ്ടി..എത്തിടാം..
സപ്ത..വര്‍ണ്ണ..പൊലിമയില്‍..മിന്നും.
യമുനാതീരേ..മുംതാസ്തന്‍..താജ്മഹലില്‍ ..
എന്‍..ഹൃത്തടത്തില്‍ വര്‍ണ്ണപൊലിമയില്‍
പീലിവിടര്‍ത്തി..സുഗന്ധംപകരും..
ചേതരാംഗിയാം മനോഹരിമും താസാണു..നീ..
മോഹനമാം..മോഹങ്ങളെ താലോലിക്കും..
ഷാജഹനായി..ഞാന്‍എത്തുംനിന്‍..ചാരെ..
ഈപ്രണയദിന..നിറപ്പകിട്ടില്‍. .നമ്മളൊപ്പം..
പരിരംഭണ..പൂരിതരായി..നീന്തി..തുടിക്കാം..
നിന്‍മൃദുലമാംമാതള ചെഞ്ചുണ്ടില്‍ ശീല്കാരനാദമായ്
പ്രണയാര്‍ദ്രമാം തേന്‍മണിമുത്തം ചാര്‍ത്തിടട്ടെ ഞാന്‍..
പ്രാണപ്രേയസി..പ്രിയേശ്വരി. നിന്‍.മധുര.ചെഞ്ചുണ്ടില്‍..
പൊഴിയും മധുരമധുകണങ്ങള്‍ മുത്തികുടിക്കട്ടെഞാന്‍
നിന്‍..സുഗന്ധ..ശ്വാസ..നിശ്വാസങ്ങള്‍എന്നുള്ളില്‍..
ഉന്മാദ..ലഹരിയായി..ആപാദചൂടം.. കത്തിപ്പടരും..
എന്‍പ്രണയമണി കോവിലില്‍ മമ..ദേവതെ..പൂജിക്കും
സുഗന്ധവാഹിയാംപുഷ്പാര്‍ച്ചനയുമായെത്തുംഈദാസന്‍
നിന്‍..പുഷ്പിതമാം..വര്‍ണ്ണ..പൂവാടിയില്‍..
നിന്‍..സര്‍വസംഗ..പൂജിതമാം..ശ്രീകോവിലില്‍..
ഇഷ്ടപ്രാണേശ്വരി..പുഷ്പാഭിഷേകം..പാലാഭിഷേകം..
ഒരിക്കലുമീ..പ്രണയദിന.. രാവ്അവസാനിക്കാതിരുന്നെങ്കില്‍
നീയെന്‍..സ്വന്തം..വാലെന്‍ടിന്‍.. ഞാന്‍ നിന്‍വാലെന്‍ടിന്‍..
സപ്ത..വര്‍ണ്ണ.. ചിത്രശലഭങ്ങളായീ പറന്നിടാമിന്നു..
പ്രണയദിന സ്വപ്നസ്വര്‍ഗ്ഗം എത്തിപിടിക്കാം..
അസ്തമിക്കാത്ത ദിവ്യമാംപ്രണയാര്‍ദ്ര സ്മരണകള്‍..

