THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Literature കുഞ്ഞൂഞ്ഞിന്റെ കുറിപ്പ്

കുഞ്ഞൂഞ്ഞിന്റെ കുറിപ്പ്

ഉമ്മന്‍ ചാണ്ടിക്ക് അവാര്‍ഡ് ഉണ്ടോയെന്ന് എന്നും പത്രത്തില്‍ പരതുന്ന ഒരാള്‍ കോട്ടയത്തുണ്ട്.

”പ്രിയപ്പെട്ട കൊച്ചുമോന്‍, ഈ കത്തുമായി വരുന്ന ആള്‍ക്ക് ആവശ്യമായ മരുന്ന് നല്കി സഹായിക്കണം..” ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരംകത്താണ്.

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ദര്‍ബാറില്‍ മരുന്നുവാങ്ങാനുള്ള സഹായം തേടിയെത്തുന്നവര്‍ ഏറെ. അവരെ കത്തുമായി കോട്ടയത്തെ മണര്‍കാട് മെഡിക്കല്‍സിലേക്കാണ് അയയ്ക്കുന്നത്. പുരസ്‌കാരങ്ങളില്‍നിന്നു ലഭിക്കുന്ന ക്യാഷ് അവാര്‍ഡാണ് മരുന്നിന്റെ ബില്‍ അടയ്ക്കാന്‍ ഉപയോഗിക്കുന്നത്. കടയുടമ കൊച്ചുമോന്‍ പത്രം കിട്ടിയാല്‍ ആദ്യം നോക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് അവാര്‍ഡ് വല്ലതും ഒത്തിട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ കയ്യോടെ പോയി കുടിശിക വാങ്ങും.

ഒരിക്കല്‍ നല്ല തുകയുള്ള അവാര്‍ഡിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ട കൊച്ചുമോന്‍ പ്രതീക്ഷയോടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്തു ചെന്നു.

”കൊച്ചുമോനേ.. പുരസ്‌കാരവും കവറും കിട്ടി. പക്ഷേ, കവര്‍ കാലിയായിരുന്നു!” ഉമ്മന്‍ ചാണ്ടി സങ്കടപ്പെട്ട.

അടുത്ത അവാര്‍ഡ് വരട്ടെയെന്നു പറഞ്ഞ് കൊച്ചുമോനെ മടക്കിയയച്ചു.

മറ്റൊരിക്കല്‍ ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പുമായി ഒരു അപ്പാപ്പന്‍ കൊച്ചുമോന്റെ കടയിലെത്തി. സൗജന്യമരുന്നിന്റെ കൂടെ ഒരു കുപ്പി ഹോര്‍ലിക്സും വാങ്ങിയ അപ്പാപ്പന്‍ അതും കുഞ്ഞൂഞ്ഞിന്റെ പറ്റിലെഴുതിക്കോ എന്നു പറഞ്ഞ് ഒറ്റനടപ്പ്!

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments