മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) യു.എസില്‍ അന്തരിച്ചു. മയോ ക്ലിനിക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് മരിച്ചതെന്ന് ബഹ്‌റൈന്‍ ഭരണകൂടം അറിയിച്ചു. മൃതദേഹം ഉടന്‍ ബഹ്‌റൈനിലെത്തിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയ ശേഷം സംസ്‌കരിക്കും.

1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ആഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വാതന്ത്ര്യമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ശൈഖ് ഖലീഫ.

പ്രധാനമന്ത്രിയുടെ മരണത്തില്‍ രാജ്യം ഒരാഴ്ച ദുഃഖം ആചരിക്കുമെന്ന് ബഹ്‌റിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പ്രഖ്യാപിച്ചു. പ്രധാനമന്ത്രയോടുള്ള ബഹുമാന സൂചകമായി പതാക പാതി താഴ്ത്തിക്കെട്ടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല.