ആലപ്പുഴ: സ്വാമി അയ്യപ്പനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുകയാണ് ആലപ്പുഴ സ്വദേശിയായ സി.പി.എം നേതാവ് സഖാവ് രാജീവ് ചീങ്ങോലി. സ്വാമി അയ്യപ്പനെ അറപ്പും വെറുപ്പും ഉളവാക്കുന്ന തെറികള്‍ കൊണ്ട് അപമാനിക്കുകയാണ് മാനവികത മുറുകെ പിടിക്കുന്ന ഈ സഖാവ്.

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയില്‍ കയറിയാല്‍ മാത്രമേ ശബരിമലയ്ക്കും അയ്യപ്പനും പ്രശസ്തി ലഭിക്കുകയുള്ളുവെന്നാണ് ഇയാള്‍ പറയുന്നത്. മന്ത്രി കെ.ടി ജലീല്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തുടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയില്‍ കയറിയില്ലെങ്കില്‍ അയ്യപ്പന് അംഗീകാരവും പ്രശസ്തിയും ലഭിക്കില്ലത്രേ. അയ്യപ്പനെ അതിരൂക്ഷമായി അധിക്ഷേപിക്കുന്ന ഇയാളുടെ ശബ്ദസംഭാഷണങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. ആണും പെണ്ണും കെട്ടവന്‍, വൃത്തികെട്ടവന്‍ തുടങ്ങി വളരെ മോശം വാക്കുകളാണ് ശാസ്താവിനെക്കുറിച്ച് ഇയാള്‍ മുഴുനീളം പറയുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ തനിനിറം പുറത്തുവന്നതോടെ സഖാവിന്റെ ആവനാഴിയില്‍ പ്രതിരോധിക്കാന്‍ ആയുധങ്ങളൊന്നുമില്ലാതായി. ഇതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാമെന്ന സഖാക്കന്മാരുടെ സ്ഥിരം ‘അടവ് നയം’ തന്നെയാണ് രാജീവ് ചീങ്ങേരിയും പുറത്തെടുത്തത് എന്നാണ് ഇയാള്‍ക്കെതിരെയുള്ള ആക്ഷേപം. ബിനോയ് കോടിയേരിയുടെ വഴിവിട്ട ബന്ധങ്ങള്‍ പുറത്തുവന്നപ്പോഴും യാതോരു ജാള്യതയുമില്ലാതെ അതിനെ ന്യായീകരിച്ചവരുണ്ട്. അക്കൂട്ടത്തിലാണ് സഖാവ് രാജീവ് ചീങ്ങേരി എന്നുപറഞ്ഞാലും തെറ്റാകില്ല.
കാരണം, കോടിയേരി മക്കളുടെ ദുര്‍നടപ്പും വഴിവിട്ട ബന്ധങ്ങളും ക്രിമിനല്‍ സ്വഭാവവുമെല്ലാം കൈയ്യടിച്ച് പാസാക്കുകയാണല്ലോ സഖാക്കന്മാരുടെ പുതിയ ശൈലി. അതിനെ ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തിയും അപമാനിച്ചും മാത്രം ഒതുക്കിനിര്‍ത്തുക എന്ന നയമാണ് നാട്ടിലെ സഖാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
മുസ്‌ളിം സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം. എന്നാല്‍, ഇതിനെ പോലും രൂക്ഷമായി തള്ളിക്കളയുകയാണ് ഇയാള്‍ ചെയ്യുന്നത്. സുപ്രീംകോടതി വിധിക്കു ശേഷം ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ച രഹന ഫാത്തിമയേയും ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണിയേയും ചരിത്രം സൃഷ്ടിച്ചവരെന്ന വ്യജേനയായിരുന്നു സഖാക്കള്‍ കൊണ്ടുനടന്നത്. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാരിന് ജയ് വിളിക്കുകയായിരുന്നു ഇവര്‍ ചെയ്തത്.
ഈ നാട്ടിലെ വിശ്വാസികളായ ജനങ്ങളോട് ഭരിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ഇവര്‍ക്ക് യാതോരു ഉത്തരവാദിത്വവുമില്ലേ? അയ്യപ്പനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അനവധി ഭക്തരുടെ കൂടെ വോട്ട് നേടിയാണ് സി പി എം ഭരണത്തില്‍ ഇരുന്നത്. തങ്ങളുടെ വിശ്വാസത്തേയും അഭിപ്രായത്തേയും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ഇക്കൂട്ടരുടെ പ്രതീക്ഷയാണ് ശബരിമല വിധിക്ക് ശേഷം സര്‍ക്കാരും ഇടതുപക്ഷ അനുഭാവികളും തകര്‍ത്തത്.
ഇത്തരത്തില്‍ ഒരു ജനതയെ മുഴുവന്‍ വഞ്ചിക്കുകയും തള്ളിപ്പറയും അവരുടെ ഇടനെഞ്ചില്‍ കത്തികുത്തിക്കയറ്റുകയും ചെയ്യുന്ന ഒരു ഭരണം, അത്തരമൊരു സര്‍ക്കാരിനെ നമുക്ക് ആവശ്യമുണ്ടോയെന്ന ചോദ്യം സോഷ്യല്‍ മീഡിയകളില്‍ അലയടിക്കുന്നു.